X

താപനില 40നു മുകളിൽ കടന്നത് 3 തവണ; മലയോരത്ത് കനത്ത ചൂട് തുടരുന്നു

മലയോരത്ത് ഉയർന്ന താപനില തുടരുന്നു. ആശ്വാസമായി മഴയെത്തുന്നത് വൈകുംതോറും ദുരിതവും കൂടുകയാണ്, ഇന്നലെ മുണ്ടേരിയിലെ വെതർ സ്റ്റേഷനി‍ൽ 39 ഡിഗ്രിയും പാലേമാടിലെ വെതർ സ്റ്റേഷനിൽ 38.5 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി മലയോരത്ത് താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. ഇതിനിടയിൽ 3 തവണ 40ന് മുകളിലും കടന്നു. രാവിലെ 11 മണി കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങാൻ സാധിക്കാത്ത അസഹ്യമായ ചൂടാണ്.

പിന്നെ, വൈകിട്ട് 4 മണിയെങ്കിലും കഴിഞ്ഞാലേ അൽപമെങ്കിലും ആശ്വാസമുള്ളൂ. കൊടുംചൂടിൽ കിണറുകളും ജലാശയങ്ങളും വറ്റാൻ തുടങ്ങിയതോടെ ശുദ്ധജല ക്ഷാമവും നേരിടുന്നു. പമ്പ് ചെയ്യാൻ വെള്ളമില്ലാത്തതിനാൽ ജലനിധി പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാണ്. മിക്ക ജലനിധി പദ്ധതികളിലും രണ്ട് നേരം പമ്പിങ് നടത്തിയിരുന്നത് ഒരു നേരമാക്കിയിട്ടുണ്ട്.

വെള്ളം സംഭരിച്ച് നിർത്താൻ ഇത്തവണ പുഴകളിൽ താൽക്കാലിക തടയണകൾ നിർമിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. അതിർത്തി കാടുകളിൽ നിന്നു ഉത്ഭവിക്കുന്ന പുന്നപ്പുഴയും കാരക്കോടൻ പുഴയും കലക്കൻ പുഴയുമെല്ലാം മിക്കയിടത്തും നീർച്ചാലായാണ് ഒഴുകുന്നത്.

webdesk14: