മനാമ: ബഹ്റൈനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി.ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമാണ് സംഭാഷണം നടത്തിയത്.
വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈ സാ ആല് ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെത്തുടര്ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 13ന് യു.എ.ഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.