X
    Categories: indiaNews

തെലങ്കാനയില്‍ മുസ്ലീം യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തെലങ്കാനയില്‍ മേദക് ജില്ലയിലെ നര്‍സാപൂരിൽ മുസ്ലീം യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എംഡി ഇമ്രാന്‍ എന്ന യുവാവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കാവി വസ്ത്രധാരികളായ ഒരു സംഘം ഇദ്ദേഹത്തേയും കുടുംബത്തേയും ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പ്രചരിച്ചത്. ആക്രമണത്തില്‍ സഹോദരിയുടെ ഗര്‍ഭം അലസിയെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. തൊഴിലിടത്തിൽ യുവാവും മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് സംഘമായി വന്നുള്ള ആക്രമണമെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ഇരയായ യുവാവിനെതിരെയും നേരത്തെ പോലീസ് കേസെടുത്തിരുന്നു.ബിജെപി കൗണ്‍സിലര്‍ ഗോഡ രാജേന്ദറും ആക്രമണത്തില്‍ ഉൾപ്പെട്ടിരുന്നുവെന്നാണ് പ്രദേശിക മാധ്യമങ്ങളും പോലീസും നല്‍കുന്ന വിവരം.

 

webdesk15: