X
    Categories: indiaNews

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തെലങ്കാന

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളുമുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു.

രക്ഷിതാക്കളുടെ ആശങ്കകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് വര്‍ധിക്കുകയാണ്. കര്‍ശന നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ മൊത്തം സജീവ കോവിഡ് കേസുകളില്‍ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ആണ്.

 

Test User: