തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ പരിഹസിച്ച് ഷൂവുമായി വൈ.എസ് ശര്‍മിള. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗ് മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് ശര്‍മിള. തന്റെ കൂടെ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനായി നടക്കാന്‍ തയ്യാറുണ്ടോ എന്നും താങ്കളുടെ പാദത്തിന് വലുപ്പത്തിലുള്ള ഷൂ സമ്മാനമായി തരാമെന്നുമാണ് ശര്‍മിള പറഞ്ഞത്. ഷൂ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ശര്‍മിളയുടെ കാര്‍ അവരിരിക്കെതന്നെ കഴിഞ്ഞമാസം തെലുങ്കാന പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിമാറ്റിയത് വലിയ വിവാദമായിരുന്നു.