ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും. 2023ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വരുമാന വര്‍ധനയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടാണ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ പതിനഞ്ച് മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്.