ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡിയുടെ സഹോദരിയും വൈ എസ് ആര്‍ ടി പി നേതാവുമായ വൈ എസ് ശര്‍മിളയുടെ കാര്‍ കെട്ടിവലിച്ച് തെലുങ്കാന പോലീസ്. ശര്‍മിള വാഹനത്തില്‍ ഇരിക്കെയാണ് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കെട്ടി വലിച്ചു കൊണ്ടു പോയത്.
ശര്‍മിളയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടിരുന്നു. ടി ആര്‍ എസ് പ്രവര്‍ത്തകര്‍ ശര്‍മിളക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന കാറുകളില്‍ ഒന്നുമായി ഇന്ന് ശര്‍മിള മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാന്‍ എത്തുകയായിരുന്നു. ഈ സമയത്താണ് പോലീസ് വാഹനം തടഞ്ഞത്. എന്നാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശര്‍മിളയോ മറ്റുള്ളവരെ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
നാടകീയമായ സംഭവങ്ങളാണ് ഹൈദരാബാദ് നഗരത്തില്‍ ഇതേ തുടര്‍ന്ന് അരങ്ങേറിയത്.