ഹൈദരാബാദ്: പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ തെലുങ്കാനയില്‍ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് രാജസിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ എം.എല്‍.എ പുറത്തുവിട്ടതോടെ ഇന്നലെ രാത്രി ഹൈദരാബാദില്‍ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് എം.എല്‍.എയെ അറസ്റ്റു ചെയ്തത്.