X

തെലങ്കാനയില്‍ കോണ്‍ഗ്രസ് പിന്നോട്ട്; ടി.ആര്‍.എസ് അധികാരത്തിലേക്ക്

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്‍ 81 സീറ്റിലാണ് ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. 119 സീറ്റുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പില്‍ ആറിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.

അതേസമയം തെലുങ്കാനയിലെ വോട്ടര്‍ പട്ടിക വിഷയത്തില്‍ പാരാതിയുമായി കോണ്‍ഗ്രസ് ഭരണ പാര്‍ട്ടിയായ ടി.ആര്‍.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്‍ പട്ടികയില്‍ നിന്നും 20 ലക്ഷത്തോളം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് കോടതിയിലേക്ക് കയറുന്നത്.

നേരത്തെ തെലങ്കാനയില്‍ പ്രതിപക്ഷസഖ്യം ഗവര്‍ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.

chandrika: