ഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ച ട്വിറ്റര്‍ നടപടി ജനാധിപത്യ രാജ്യങ്ങള്‍ക്കുളള മുന്നറിയിപ്പാണെന്ന് ബിജെപി എം.പി. തേജസ്വി സൂര്യ. സമാനമായ നടപടികള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും സൂര്യ പറഞ്ഞു.
നിയന്ത്രണങ്ങളില്ലാതെ വലിയ ടെക് കമ്പനികള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് അറിവില്ലാത്തവര്‍ക്കുളള ഒരു ഉണര്‍ത്തുപാട്ടാണ് ട്വിറ്ററിന്റെ ഈ നടപടി. അമേരിക്കന്‍ പ്രസിഡന്റിനോട് ഇപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവര്‍ക്ക് ആരോടുവേണമെങ്കിലും ഇപ്രകാരം ചെയ്യാനാകും. തേജസ്വി സൂര്യ പറഞ്ഞു.
യുഎസിലെ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ എന്നന്നേക്കുമായി മരവിപ്പിച്ചത്.