പട്‌ന: മഹാസഖ്യം തകര്‍ത്ത് ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ലാലുവിന്റെ മകനും മുന്‍മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്ത്.
വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി നിലനില്‍ക്കെ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. സംഭവിത്തില്‍ പ്രതിഷേധിച്ച് പുലര്‍ച്ചെ രണ്ടുമണിയോടെ തേജസ്വിയും പാര്‍ട്ടി എംഎല്‍എമാരും രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. വിഷയത്തില്‍ ഗവര്‍ണറെ നേരിട്ടുകണ്ടു ഉപമുഖ്യമന്ത്രി തേജസ്വി പ്രതിഷേധം അറിയിച്ചു.
നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണു തേജസ്വിയുടെ തീരുമാനം.
ബിജെപിയും ജെഡിയുവും മുന്‍കൂട്ടി നടത്തിയ നാടകത്തിന്റെ ഭാഗമാണ് നിതീഷിന്റെ രാജിയെന്നും ഇത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചുള്ള നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ബിജെപിയോടു ചേരാനുള്ള നിതീഷിന്റെ തീരുമാനം ജെ.ഡി.യുവില്‍ കടുത്ത ഭിന്നതക്ക് കാരണമായതായി വിവരം. ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നതിനെ അനുകൂലിക്കില്ലെന്ന് പാര്‍ട്ടിയിലെ ന്യൂനപക്ഷ വക്താവ് കൂടിയായ എം.പി അലി അന്‍വര്‍ പറഞ്ഞു. തീരുമാനത്തെ അംഗീകരിക്കാനാകില്ല തന്റെ നിലപാട് പാര്‍ട്ടിയെ അറിയിക്കുമെന്നും അലി അന്‍വര്‍ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. റയില്‍വേയുടെ ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേട് അടക്കം വിവിധ അഴിമതിക്കേസുകളില്‍ ലാലുപ്രസാദിന്റെ കുടുംബം അന്വേഷണം നേരിടുന്നുണ്ട്. ഇത് ആയുധമാക്കിയാണ് നിതീഷിന്റെ പുതിയ രാഷ്ടീയ നീക്കം. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതിയായിരുന്നു. തുടര്‍ന്ന് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെ നിതീഷ് രാജി പ്രഖ്യാപിക്കുന്നതാണ് കണ്ടത്.
എന്നാല്‍ എല്ലാം മൂന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാം മൂന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകള്‍ ബിജെപിയുടെ കൂടെപ്പോകാനുള്ള നിതീഷിന്റെ ഒഴിവുകഴിവാണ്. വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞയെന്ന് അറിയിച്ചശേഷം അത് പിന്നെ രാവിലെ 10 മണിക്കാക്കിയത് എന്തിനാണെന്നും തേജസ്വി ചോദിച്ചു. പകുതിയോളം ജെഡിയു എംഎല്‍എമാര്‍ തനിക്കൊപ്പമാണ്. ഇത് ഭയന്നാണ് നിതീഷ് കുമാര്‍ രാത്രിതന്നെ രാജ്ഭവനിലേക്കു പോയത്്. വിശ്വാസവോട്ടെടുപ്പില്‍ ജെ.ഡി.യു എംഎല്‍എമാര്‍ തന്നെ പുതിയ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നാണു വിശ്വാസമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.