X
    Categories: indiaNews

പല്ല് അടിച്ച് തകര്‍ത്തു, നിലത്തെറിഞ്ഞു; മന്ത്രവാദ ചികിത്സയ്ക്കെത്തിച്ച ഒരു വയസ്സുകാരന്‍ മരിച്ചു

ചികിത്സക്കായി മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ധാക്കര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

കുട്ടിക്ക് സുഖമില്ലാത്തതിനാലാണ് വീട്ടുകാര്‍ മന്ത്രവാദിയുടെ അടുത്ത് എത്തിയത്. ചികിത്സ എന്ന പേരില്‍ കുട്ടിയുടെ പല്ല് അടിച്ചു തകര്‍ക്കുകയും നിലത്ത് എറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടത്. ബോധം നഷ്ടമായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പിന്നാലെ കുടുംബം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മന്ത്രവാദിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

webdesk11: