ന്യൂയോര്‍ക്ക്: നിരവധി പേരുടെ ജീവനപഹരിച്ച ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ ഭീഷണി ഉയര്‍ത്തി പുതിയ ഗെയിം പ്രചരിക്കുന്നു. ടൈഡ് പോഡ് ചാലഞ്ച് എന്നു പേരിട്ടിരിക്കുന്ന ഗെയിമില്‍ ക്യാമറക്കു മുന്നില്‍ സോപ്പ് പൊടി തിന്നുകയെന്നതാണ് വെല്ലുവിളിയായി പറയുന്നത്. വസ്ത്രങ്ങള്‍ കഴുക്കുന്നതിന് ഉപയോഗിക്കുന്ന സോപ്പുപൊടി കഴിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയുമാണ് ടൈഡ് പോഡ് ചലഞ്ച്
ആവശ്യപ്പെടുന്നത്. വീഡിയോ പോസ്റ്റു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ ഇത് ചെയ്യാനായി വെല്ലുവിളിക്കുകയും വേണം. അത്യന്തം അപകടകരമായ ഈ ഗെയിം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ആക്ഷേപഹാസ്യ വാര്‍ത്തകള്‍ക്കായുള്ള ദ ഒനിയനില്‍ വന്ന വെറുമൊരു തമാശ മാത്രമാണ് ഇതിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളി കാര്യമായതോടെ കൗമാരക്കാര്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ അപലോഡ് ചെയ്യുന്ന ഈ വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്.