ഹൈദരാബാദ്: ഇന്റര്‍നെറ്റ് കഫേകളില്‍ വെച്ച് അശ്ലീല ചിത്രങ്ങള്‍, ഐസിസ് തീവ്രവാദികളുടെ ‘തലയറുക്കല്‍’ തുടങ്ങിയ വിഡിയോകള്‍ കണ്ട 65ാേളം ചെറുപ്പക്കാരെ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം.
സൈബര്‍ കഫേകളില്‍ മക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ചില രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്്. ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സ്റ്റഡി മെറ്റീരിയലിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കാശെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പകരം, അക്രമങ്ങളുടെയും അശ്ലീല, ഐസിസ് വിഡിയോകള്‍ കാണുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നഗരത്തിലെ 100ഓളം ഇന്റര്‍നെറ്റ് കഫേകള്‍ പരിശോധിക്കുകയായിരുന്നു. കഫേകള്‍ക്കെതിരെ 30ഓളം കേസുകള്‍ ചുമത്തിയിട്ടുണ്ട്. പിടികൂടിയ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ് ക്ലാസിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.