X
    Categories: indiaNews

ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കടിച്ചു കൊന്ന മുതലയെ ആളുകൾ അടിച്ചു കൊന്നു

ബീഹാറിൽ ഗംഗാ നദിയിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കൗമാരക്കാരനെ മുതല കടിച്ചു കൊന്നു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ നദിയിൽ നിന്നും പുറത്തെടുത്ത് അടിച്ചു കൊന്നു.ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂർ ദിയാരയിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അങ്കിത് കുമാർ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.പുതുതായി വാങ്ങിയ മോട്ടോർ സൈക്കിളുമായി ഗംഗാജലത്തിൽ പൂജ നടത്താൻ എത്തിയതായിരുന്നു കുടുംബം.കുടുംബത്തോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ മുതല അങ്കിതിനെ ആക്രമിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് കടിച്ചു കീറുകയും ജീവനോടെ തിന്നുകയും ചെയ്തു.ഒരു മണിക്കൂറിന് ശേഷം ഗംഗയിൽ നിന്ന് അങ്കിതിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തു.ഇതറിഞ്ഞ് നദീതീരത്ത് കൂടിയ ജനക്കൂട്ടം മുതലയെ വെള്ളത്തിൽ നിന്ന് വപുറത്തേക്ക് വലിച്ചിട്ട് തല്ലി കൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

webdesk15: