കോവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ കോളജകളില്‍ നിന്നായി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
എന്നാല്‍ കോവിഡ് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ അവസരം നല്‍കണം, സപ്ലിമെന്ററി പരീക്ഷ ആദ്യ പരീക്ഷയായി കണക്കാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.