ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ സാങ്കേതികത്തകരാര്‍ നേരിട്ടു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ അറിയിച്ച്.
മോസ്‌കോ സമയം ഉച്ചയ്ക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. ഇതു ലൂണയുടെ ദൗത്യത്തെ ബാധിക്കുമോയെന്നു വ്യക്തമല്ല. ചന്ദ്ര ഗര്‍ത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്.