X

ഇന്ത്യയുടെ സ്വന്തം കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മാണ ചലഞ്ച്; വിജയം മലയാളിക്ക്

ഡല്‍ഹി: സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ തദ്ദേശീയമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കാനായിരുന്നു ചലഞ്ച്. ഇതിലാണ് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ ‘ടെക്‌ജെന്‍ഷ്യ’ എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്‌ഫോം വിജയികളായത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റിയന്റെ കമ്പനിക്ക് സമ്മാനമായി ലഭിക്കുക.

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇലക്ട്രോണിക് ഐടി മന്ത്രാലായം സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റിയന്റെ കമ്പനി വിജയിച്ചത്. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദാണ് വിജയികളെ പ്രഖ്യാപിച്ചത്. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലാണ് ടെക്‌ജെന്‍ഷ്യ കമ്പനി സ്ഥിതി ചെയ്യുന്നത്. 2000ത്തോളം വന്‍കിട കമ്പനികള്‍ അടക്കം പങ്കെടുത്ത ആദ്യഘട്ടം പിന്നീട്ട് അവസാന ഘട്ടത്തിലെത്തിയ മൂന്നു കമ്പനികളില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ കമ്പനി വിജയിച്ചത്.

ഈ ചലഞ്ചില്‍ ആശയം മുന്നോട്ടുവച്ച് തിരഞ്ഞെടുക്കപ്പെട്ട 12 കമ്പനികള്‍ക്ക് കേന്ദ്രം പ്രോട്ടോടൈപ്പ് നിര്‍മ്മാണത്തിന് 5 ലക്ഷം നല്‍കിയിരുന്നു. ഇവര്‍ നിര്‍മ്മിച്ച പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് കമ്പനികളെ പിന്നീട് സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് വിളിക്കുകയായിരുന്നു. ഈ മൂന്ന് കമ്പനികള്‍ക്ക് 20 ലക്ഷം വീതം ആപ്പ് നിര്‍മ്മാണം നടത്തി. ഈ മൂന്ന് പേരില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപക്കൊപ്പം മൂന്ന് വര്‍ഷത്തെ കരാറുമാണ് ലഭിക്കുന്നത്.

Test User: