X

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിനെ വാങ്ങാനായി ടെക് ഭീമന്‍ ആപ്പിളും രംഗത്ത്‌

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിനെ വാങ്ങാനായി യു.എസ് ആസ്ഥാനമായ ടെക് ഭീമന്‍ ആപ്പിളും രംഗത്ത്. 5.8 ബില്യന്‍ പൗണ്ടാണ് (5.74 ലക്ഷം കോടി രൂപ) ആപ്പിള്‍ മുന്നോട്ടു വെച്ച തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ ആസ്ഥാനമായ ആപ്പിള്‍ കമ്പനി ഇതുവരെ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കാല്‍വെപ്പ് നടത്തിയിട്ടില്ല.

യുണൈറ്റഡ് വഴി വാണിജ്യ രംഗത്തെ നേട്ടമാണ് ആപ്പിളിനെ ഇത്തരമൊരു നീക്കത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ടോഡ് ബൂലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഈ വര്‍ഷം ആദ്യം ചെല്‍സി വാങ്ങാനായി ചെലവിട്ടത് 4.25 ബില്യന്‍ പൗണ്ടാണ്. ആപ്പിള്‍ മുന്നോട്ടു വെച്ച തുക അംഗീകരിക്കുകയാണെങ്കില്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ക്ലബ്ബിനായി ചെലവിടുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. ടെസ്‌ലയുടെ ഉടമയായ ഇലോണ്‍ മസ്‌ക്, യു.എഫ്.സി സൂപ്പര്‍ സ്റ്റാര്‍ കോണോര്‍ മക്ഗ്രിഗര്‍ എന്നിവരും യുണൈറ്റഡിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് പിന്നാലെയാണ് യുണൈറ്റഡിനെ വില്‍ക്കുകയാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചത്.

Test User: