ആപ്പിള്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിപണി സാധ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ആപ്പിളിന്റെ സ്വന്തം ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റ് ആയ ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ ഈ മാസം 23ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സാധാരണ ഐഫോണ്‍ പോലുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധാര ഗതിയില്‍ ഉപഭോക്താക്കള്‍ ആപ്പിളിന്റെ റീറ്റെയ്ല്‍ സ്റ്റോറുകളില്‍ പോകുകയോ അല്ലെങ്കില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കോമേഴ്സ് വെബ്സൈറ്റുകളായ വഴി ഓര്‍ഡര്‍ ചെയ്യുകയോ ആണ് രീതി. എന്നാല്‍ ഇനി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കമ്പനിയില്‍ നിന്നും നേരിട്ട് ഓണ്‍ലൈന്‍ ആയി വാങ്ങാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്നവരുമായും അവരുടെ ചുറ്റുമുള്ള ലോകവുമായും സമ്പർക്കം പുലർത്തേണ്ടത് എത്ര പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം. സെപ്റ്റംബർ 23 ന് ഞങ്ങളുടെ ഉപഭോക്താക്കളുമായി കണക്റ്റുചെയ്യാനും ആപ്പിൾ സ്റ്റോർ ഓൺലൈനിൽ ഇന്ത്യയിൽ പിന്തുണ വിപുലീകരിക്കാനും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, കുക്ക് ട്വീറ്റ് ചെയ്തു.
ഉപയോക്താക്കൾക്ക് ഓരോ ആപ്പിൾ ഡിവൈസുകളെപ്പറ്റിയും കൃത്യമായ മാർഗനിർദേശം നൽകാൻ ആപ്പിൾ വിദഗ്ധരുടെ സേവനം സ്റ്റോർ ഓൺലൈനിൽ ലഭ്യമാണ്. ഇംഗ്ലീഷിൽ ഓൺലൈൻ സപ്പോർട്ടും ഫോണിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള സപ്പോർട്ട് ഒരുക്കിയിട്ടുണ്ട് എന്ന് ആപ്പിൾ വ്യക്തമാക്കുന്നു.
കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയാണ് ഡെലിവറി. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. വിദ്യാർത്ഥികൾക്കായി മാക്, ഐപാഡ് എന്നിവ പ്രത്യേക വിലയിലും ആപ്പിൾകെയർ+ സംവിധാനത്തിലേക്ക് വിലക്കുറവിൽ അക്‌സെസ്സും ലഭ്യമാക്കും, ആപ്പിൾ കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.