കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഓണ്‍ലൈനായി ക്ലാസെടുത്ത അധ്യാപകര്‍ക്ക് വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അധ്യാപകര്‍ക്ക് വേണ്ടി ഷെറിന്‍ വി. മാത്യു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2019-20 വരെയാണ് ഇവര്‍ക്ക് അതിഥി അധ്യാപകര്‍ക്കുള്ള വേതനം ലഭിച്ചത്. ഓണ്‍ലൈനായി പഠിപ്പിച്ചതിന് വേതനം ലഭിച്ചില്ല.
ഓണ്‍ലൈനായി പഠിപ്പിച്ച അധ്യാപകര്‍ക്ക് വേതനം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
Tags: covid