X

മാന്യമായ ഏതു വസ്ത്രവും ധരിച്ച് അധ്യാപകർക്ക് ജോലി ചെയ്യാം;ഉത്തരവ്‌

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ച് അധ്യാപകർക്ക് സ്വാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്നാണ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.അദ്ധ്യാപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചശേഷമാണ് സർക്കാർ നടപടി.
അധ്യാപികമാർ സാരി ധരിച്ച ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്ല എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.ഡെസ്സ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജുമെന്റുകളും അടിച്ചേല്പിക്കുന്നതായി അധ്യാപകർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ച് അധ്യാപകർക്ക് സ്വാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

Test User: