കെഎസ്ആര്‍ടിസി ബസില്‍ കോളേജ് അധ്യാപികയ്ക്ക് ദുരനുഭവം. സഹയാത്രികന് മോശമായി പെരുമാറിയെന്നും പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ അടക്കം ബസ്സിലുണ്ടായിരുന്ന ഒരാള്‍പോലും പ്രതികരിച്ചില്ലെന്നും അധ്യാപിക പറയുന്നു.
ഇന്നലെ രാത്രിയാണ് പ്രശ്നത്തിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികന് അധ്യാപികയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം കണ്ടക്ടറോട് അറിയിച്ചപ്പോള്‍ യാതൊരുവിധ ഇടപെടല്‍ ഉണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തെക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റം ആണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെയും ഉപദ്രവിച്ച വ്യക്തിക്കെതിരെയും സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് യുവതി പറയുന്നു. ബസ്സില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍പോലും പ്രതികരിക്കാത്തത് വിഷമമുണ്ടാക്കി, കണ്ടക്ടറുടേയും സഹയാത്രികരെയും മൗനം ബസ്സില്‍ അതിക്രമത്തെക്കാള്‍ മുറിവേല്‍പ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കാനാണ് യുവതിയുടെ നീക്കം.