തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപകനെതിരെ ശിക്ഷാവിധി വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.