X

തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിക്കു നേരെ അധ്യാപികയുടെ ക്രൂരത

തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിക്കു നേരെ അധ്യാപികയുടെ ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. മര്‍ദന വിവരം പുറത്തുപറയരുതെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

കുട്ടി നടക്കാന്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ അധ്യാപിക മര്‍ദിച്ച വിവരം തുറന്ന് പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതരെ് വിവരം അറിയിച്ചപ്പോള്‍ അവര്‍ മാപ്പ് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും മാതാവ് പറഞ്ഞു.

ഇന്നലെയാണ് സംഭവം. സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചിട്ടില്ലെന്ന വാദത്തില്‍ അധ്യാപിക ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാനേജ്മെന്റിന് ലഭിച്ചു. സംഭവത്തില്‍ കുടുംബം പൊലീസിലും പരാതി നല്‍കി.

 

 

webdesk17: