വെങ്ങാനൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദനം

ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥി സഹപാഠികളുമായി സംസാരിക്കുന്നതിനിടെ അധ്യാപകനെ പരിഹസിച്ചെന്ന് ആരോപിച്ച് സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

മൂന്ന് തവണ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അധ്യാപകന്‍ മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥി പറയുന്നു. കാല് പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

മറ്റു അധ്യാപകര്‍ ഇടപെട്ടപ്പോഴാണ് ഇയാള്‍ മര്‍ദനം നിര്‍ത്താന്‍ തയ്യാറായതെന്നും വിദ്യാര്‍ത്ഥി പറയുന്നു. അതസേമയം അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് സംഭവത്തില്‍ സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.

 

webdesk17:
whatsapp
line