ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം കാണിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. അധ്യാപകനായ രാജഗോപാലിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 59കാരനായ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
അധ്യാപകനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സ്‌കൂളധികൃതര്‍ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരാതിയുമായി ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പലപ്പോഴും തോര്‍ത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗികചുവയോടെ സന്ദേശങ്ങളും അയച്ചിരുന്നു. ഇവയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
നിരവധിതവണ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
നിരവധി വിദ്യാര്‍ഥിനികള്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൂര്‍വവിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ പറഞ്ഞു.