കൊച്ചി: തേയില വില അപ്രതീക്ഷിതമായി ഉയര്‍ന്ന് റെക്കോര്‍ഡിലേക്ക്. ഇരട്ടിയിലധികം വിലവര്‍ധനയാണ് തേയില വിലയില്‍ ഉണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 84 രൂപ എന്നതില്‍ നിന്ന് 300രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് വില ഉയരര്‍ന്നു. ഇപ്പോള്‍ പൊടിത്തേയില വില കിലോഗ്രാമിന് 230-250 രൂപയാണ്. ബ്രാന്‍ഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്.
തേയില ഉത്പാദന സംസ്ഥാനങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനുപുറമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉത്പാദനത്തില്‍ ഇടിവുണ്ടാക്കി. 4
ഇതുവരെ തേയില ലേലത്തില്‍ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപയാണ്. ശരാശരി 190 രൂപയാണ് നിലവിലെ വില. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് തേയിലയുടെ ലേലത്തുക ഇത്രയധികം ഉയര്‍ന്നത്. ലേലത്തില്‍ വാങ്ങുന്ന തേയില ഉപഭോക്താക്കളിലെത്തുമ്പോള്‍ ശരാശരി 60-70 രൂപയുടെ വര്‍ധനയുണ്ടാകും. അതേസമയം ഇന്ത്യയുടെ തേയില കയറ്റുമതി ഈ വര്‍ഷം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.