X

ബിജെപിയെ കൈവിട്ട് ടിഡിപി; കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കും

ഹൈദരാബാദ്: എന്‍ഡിഎ സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് തുറന്നടിച്ച് തെലങ്കു ദേശം പാര്‍ട്ടി (പിഡിപി). ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് സമ്മര്‍ദ്ദതന്ത്രവുമായി ടിഡിപി ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ചത്.

സഖ്യം വിടുന്നതിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിലുള്ള പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളെയും പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനെ അറിയിച്ചതായും ഇന്നലെ രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്നും നായിഡു പറഞ്ഞു.

നാലു വര്‍ഷത്തോളം ഇതിനായി കാത്തിരുന്നുവെന്നും എന്നാല്‍ കേന്ദ്രം കനിഞ്ഞില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല.

ആന്ധ്ര വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ടിഡിപി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം അനുകൂലമാവാത്ത സാഹചര്യത്തിലാണ് മന്ത്രിമാരായ അശോക് ഗജപതി രാജുവിനോടും വൈ.എസ്.ചൗധരിയോടും രാജിവെക്കാന്‍ ടിഡിപി നേതൃത്വം ആവശ്യപ്പെട്ടത്.

chandrika: