X
    Categories: keralaNews

നികുതിക്ക് പിന്നാലെ ഇനി റോഡിലെ പിടിയും

ചെറിയ പിഴവുകള്‍ക്ക്‌പോലും ഇനി റോഡില്‍ പിടിവീഴും. കേരളത്തി ലെ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറക്കണ്ണുകള്‍ മിഴി തുറക്കുന്നു. വാഹനത്തിന്റെ നമ്പര്‍ സഹിതമാണ് പിഴ ഈടാക്കുക .675 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകളാണ് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. വൈകാതെ ഇവ പിഴവുകള്‍ കണ്ടെത്തി അധികാരികളെ അറിയിക്കും. രണ്ടാഴ്ചക്കുള്ളില്‍ പിഴ ഈടാക്കാനാണ ്തീരുമാനം. ഗതാഗത വകുപ്പ് ഇതിനായി സര്‍ക്കാരിനെ സമീപിച്ചു. മന്ത്രിസഭായോഗം ഉടന്‍ തീരുമാനമെടുക്കുമെന്നാണ ്‌വിവരം.
നികുതിക്കൊള്ളയും വെള്ളം, വൈദ്യുതികരങ്ങളുടെ ഒരുമിച്ചുളള കൂട്ടലും ഫീസുകളുടെ വര്‍ധനവും റോഡിലെ പിടിത്തവും കൂടിയായാല്‍ സാമാന്യജനത്തിന് ഇനി പുറത്തിറങ്ങാനോ വീട്ടിലിരിക്കാനോ കൂടി കഴിയാതെ വരും.

 

Chandrika Web: