X

നോട്ട് അസാധുവാക്കല്‍: നികുതി നിരക്കില്‍ കുറവ്

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളിലേക്ക് വന്‍ തോതില്‍ പണമെത്തിയതിനാല്‍ നികുതി നിരക്കില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യമറിയിച്ചത്. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി ഇളവ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. അതേസമയം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് ഇനിയുണ്ടാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

chandrika: