കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ.സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.നികുതി കുറക്കാൻ കേരളത്തിന് പരിമിതിയുണ്ട്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയോടെയാണ് കേന്ദ്രസർക്കാർ
ഡീസലിന് 10 രൂപയും പെട്രോളിന്റ 5രൂപയും എക്‌സൈസ് തീരുവ കുറച്ചത്.