X
    Categories: keralaNews

കെട്ടിട നികുതി ഇരട്ടിയാക്കി വിജ്ഞാപനമിറക്കി; ചതുരശ്ര മീറ്ററിനു ചുമത്താവുന്ന കുറഞ്ഞ നികുതി ഇരട്ടിയാക്കി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതിക്കൊള്ളയില്‍ ഒന്നുകൂടി പ്രാബല്യത്തില്‍ വരുന്നു. കെട്ടിടങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ച് വിജ്ഞാപനമിറക്കി. പഞ്ചായത്തുകളില്‍ ചതുരശ്ര മീറ്ററിനു ചുമത്താവുന്ന കുറഞ്ഞ നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനുശേഷം പൂര്‍ത്തിയാകുന്ന വീടുകള്‍ക്കാണ് പുതിയ നികുതി ബാധകമാകുന്നത്. നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകള്‍ നിലവിലുള്ളതിന്റെ ഇരട്ടി നികുതിയാണ് നല്‍കേണ്ടിവരുന്നത്.
കെട്ടിടങ്ങള്‍ക്ക് നിലവിലുള്ള നികുതിയുടെ അഞ്ചു ശതമാനം വര്‍ധനയെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പുതിയ വീടുകള്‍ക്ക് അടിസ്ഥാന കൂടിയ നികുതി പരിഷ്‌കരിച്ചാണ് പുതിയ വിജ്ഞാപനമിറക്കിയത്. പഞ്ചായത്തുകളിലെ പുതിയ വീടുകള്‍ക്ക് ചതുരശ്രമീറ്ററിനു നിലവിലുള്ള മൂന്നു രൂപ കുറഞ്ഞ നിരക്കും എട്ടു രൂപ കൂടിയ നിരക്കുമെന്നത് ആറു രൂപയും പത്തു രൂപയുമാക്കി. നഗരസഭ ആറു രൂപയും 15 രൂപയുമെന്നത് 10 രൂപയും 18രൂപയുമാക്കി. കോര്‍പറേഷനിലെ 10 രൂപയും 20 രൂപയുമെന്നത് 12 രൂപയും 25 ആയി ഉയര്‍ന്നു. കുറഞ്ഞ നിരക്കും കൂടിയ നിരക്കും കണക്കിലെടുത്ത് പഞ്ചായത്തുകളാണ് എത്ര വേണമെന്നു തീരുമാനിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ പാസാക്കി പിന്നീട് വിജ്ഞാപനം ഇറക്കുന്നതോടെയാണ് കെട്ടിട നികുതി പ്രാബല്യത്തില്‍ വരിക. അതാതായത് പഞ്ചായത്തില്‍ 1200 സ്‌ക്വയര്‍ ഫീറ്റ് വീടു വെക്കുന്നയാള്‍ക്ക് നേരത്തെയുള്ള കുറഞ്ഞ നിരക്കായ മൂന്നു രൂപ കണക്കാക്കിയായിരുന്നെങ്കില്‍ 370 രൂപയാകുന്നിടത്ത് പുതിയ അടിസ്ഥാന നികുതി പ്രകാരം 740 രൂപയാകും. സമാനമായ വര്‍ധന നഗരസഭ, കോര്‍പറേഷനിലുമുണ്ടാകും. ഇതുകൂടാതെ മൊബൈല്‍ ടവറുകള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, ഹോം സ്റ്റേ എന്നിവ്‌ക്കെല്ലാം നികുതി നിരക്കില്‍ വര്‍ധന വന്നിട്ടുണ്ട്.

 

Chandrika Web: