ഹൈദരാബാദ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. ഈ മാസം 16ന് മുമ്പായി സേവന നികുതി വകുപ്പിന്റെ ഹൈദരാബാദ് ഓഫീസ് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാനായില്ലെങ്കില്‍ വിശ്വസ്്തനായ ഒരാളെ നിയമിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു.
തെലുങ്കാനയുടെ ബ്രാന്‍ഡ് അംഹാസിഡറയി നിയമിച്ചപ്പോള്‍ സാനിയക്ക് ഒരു കോടി ലഭിച്ചിരുന്നു. ഇതിന് നികുതിയടിച്ചില്ലെന്നാണ് നോട്ടീസിന് കാരണമെന്നറിയുന്നു. ഫൈനും പെന്‍ല്‍റ്റിയും അടക്കം 20 ലക്ഷമാണ് സാനിയ നികുതി ഇനത്തില്‍ ഒടുക്കേണ്ടത്. അനുവാദമില്ലാതെ രാജ്യം വിട്ട് പോകരുതെന്നും സാനിയയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2014 ജൂലൈയിലാണ് തെലുങ്കാന സര്‍ക്കാര്‍ സാനിയയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്.