X
    Categories: indiaNews

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമാകുമോ? ; ലേലത്തില്‍ പങ്കെടുക്കാനുറച്ച് വ്യവസായഭീമന്‍

ഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ സണ്‍സ്. ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ വിസ്താര വഴിയാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ഗ്രൂപ്പ് പങ്കെടുക്കുന്നത്. ഇതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായ് ടാറ്റ ഗ്രൂപ്പ് ചര്‍ച്ച നടത്തി.

ലേലത്തില്‍ പങ്കെടുക്കാന്‍ വിസ്താരയുടെ പങ്കാളിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സും സമ്മതം നല്‍കുമെന്നാണ് കരുതുന്നതെന്ന് സൂചിപ്പിച്ച ടാറ്റ ഗ്രൂപ്പ്, എസ്ഐഎ ഇതിനു അംഗീകാരം നല്‍കാത്ത പക്ഷം ഒറ്റയ്ക്ക് ശ്രമിച്ചു നോക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അറിയിച്ചു.

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നിലവില്‍ കടക്കെണിയിലാണ്. അതുകൊണ്ടു തന്നെ എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യവത്കരണത്തിന് ശേഷം ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരിന്റെ ഇടപെടലുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ടാറ്റ ഗ്രൂപ്പ് പറയുന്നു.

എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ വിജയിക്കുക ആണെങ്കില്‍, എല്ലാ എയര്‍ലൈന്‍ ബിസിനസ്സുകളും ഒരൊറ്റ സ്ഥാപനത്തിന് കീഴില്‍ ഏകീകരിക്കാന്‍ ആയിരിക്കും ശ്രമമെന്നും ടാറ്റ പറഞ്ഞു.

 

Test User: