X
    Categories: indiaNews

കോവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

ഡല്‍ഹി: കോവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. ക്രിസ്പ് ആര്‍ എന്ന പരിശോധന രീതിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. ശാസ്ത്രീയ വ്യവസായിക ഗവേഷണ കേന്ദ്രത്തിന്റെയും, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെയും സഹകരണത്തോടെയാണ് പരിശോധന രീതി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യക്ക് കൂടുതല്‍ കൃത്യത ഉണ്ടെന്നാണ് അവകാശ വാദം.

ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ പരിശോധനയുടെ കൃത്യത ലഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യയാണിതെന്ന് ടാറ്റാ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലിമിറ്റഡ് സിഇഓ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. വേള്‍ഡോ മീറ്റര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 5,398,280 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 86,774 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ആശ്വാസം നല്‍കുന്ന കാര്യം 4,299,724 പേര്‍ രോഗമുക്തി നേടി എന്നതാണ്.

Test User: