X

കേരളത്തിലെ ആദ്യകോവിഡ് ആശുപത്രി കാസര്‍ക്കോട്ട് സജ്ജം; നിര്‍മാണം 124 ദിവസത്തനുള്ളില്‍- വിസ്മയമായി ടാറ്റ

കാസര്‍ക്കോട്: ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ സജ്ജമാകുന്നു. അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുള്ള ആശുപത്രി ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാറിന് കൈമാറുമെന്ന് ടാറ്റ അറിയിച്ചു. സൗജന്യമായാണ് നിര്‍മാണം.

ഏപ്രില്‍ 11നാണ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത്. 124 ദിവസം കൊണ്ടാണ് എല്ലാ സജ്ജീകരങ്ങളും ഒരുക്കി ടാറ്റ വിസ്മയം തീര്‍ത്തത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യമാണ് ടാറ്റ ഒരുക്കുന്നത്. കിടക്കകള്‍ സ്ഥാപിക്കുന്നത് മുതല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള സേവനങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.

കാസര്‍ക്കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ചികിത്സാ പരിമിതി നേരിടുന്ന ജില്ലയില്‍ കോവിഡ് ആശുപത്രിയെന്ന ആശയം ഉയര്‍ന്നു വന്നത്. ഇതോടെ ടാറ്റ ആശുപത്രി നിര്‍മിക്കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിലാണ് 60 കോടി രൂപ ചെലവു വന്ന ആശുപത്രി നിര്‍മിച്ചിരിക്കന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടാറ്റയുടെ വിവിധ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകള്‍ ലോറികളില്‍ പ്രദേശത്തെത്തിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിക്കുകയായിരുന്നു.

51200 ചരുതശ്ര അടിയാണ് ആശുപത്രിയുടെ മൊത്തം വിസ്തീര്‍ണം. ആകെ 128 യൂണിറ്റുകളാണ് ഉള്ളത്. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാല്‍ അമ്പത് വര്‍ഷം ഇവ ഉപയോഗിക്കാം എന്നാണ് കമ്പനി പറയുന്നത്.

Test User: