ഡല്‍ഹി: നവരാത്രി ഉത്സവവിപണിയില്‍ വന്‍ നേട്ടം കൊയ്ത് ടാറ്റാ മോട്ടോഴ്‌സ്. വാഹന ബുക്കിങില്‍ 103% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവസമയത്തുണ്ടായതിന്റെ 90% വര്‍ധനയാണ് ഈ നവരാത്രി സമയത്ത് ഉണ്ടായിട്ടുള്ളത്. നവരാത്രി കാലത്ത് വിപണി കീഴടക്കാന്‍ പുതിയ കാറായ ആല്‍ട്രോസ് ടാറ്റ വിപണിയില്‍ എത്തിച്ചിരുന്നു.
ടാറ്റോയ്ക്ക് പുറമെ ബെന്‍സും മറ്റും കാര്‍ ഉത്പാദകരും നവരാത്രി ഉത്സവസമയത്ത് മികച്ച നേട്ടം കെയ്‌തെന്ന് വാര്‍ത്തയാണ് പുറത്ത് വരുന്നത്. കോവിഡ് തീര്‍ത്ത പ്രതിസന്ധി കാര്‍ ഉത്പാദന മേഖലയെയും വലിയ രീതിയിലായിരുന്നു ബാധിച്ചത്. പല കാര്‍ ഉത്പാദന കമ്പനികളും പല പ്രദേശങ്ങളിലുള്ള അവരുടെ ഫാക്ടറികളും അടച്ചിരുന്നു. എന്നാല്‍ കോവിഡ് രാജ്യത്ത് കുറയുന്നതിനോടൊപ്പം വാഹനവിപണിയും ഉണരുന്നതിന്റെ സൂചനയാണ് നവരാത്രി കാലത്തുണ്ടായത്.
കൂടുതല്‍ പുതിയ കാറുകള്‍ വിപണിയിലെത്തിച്ച് വിപണി കീഴടക്കാനാണ് എല്ലാ ഉത്പാദകരും ശ്രമിക്കുന്നത്. സ്റ്റെലിനോടൊപ്പം വ്യത്യസ്തമായ ഫീച്ചറുകളും കൂട്ടിച്ചേര്‍ത്ത് ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തിക്കാനാണ് എല്ലാ കമ്പനികളും പരിശ്രമിക്കുന്നത്.