താനൂര്‍ ബോട്ട് മറിഞ്ഞുണ്ടാ അപകടത്തിന് പ്രധാന കാരണം ആളുകളെ കുത്തിനിറച്ച് പോയതാണെന്ന് തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് പറഞ്ഞു. മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ 15 പേരെ കൊണ്ടുപോകേണ്ട ബോട്ടില്‍ ആളുകളെ കുത്തിനിറച്ചായിരുന്നു യാത്ര ചെയ്തതെന്ന് കെ പി എ മജീദ്
തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വിമര്‍ശിച്ചു. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സര്‍വ്വീസുകളെപ്പറ്റി നേരത്തെ ഉയർന്ന പരാതികൾ അധികാരികള്‍ ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരത്തിന്റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കപ്പെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.
ആളുകളെ കുത്തിനിറച്ച് പോയതാണ് ബോട്ട് അപകടത്തിന് കാരണമെന്ന് കെ പി എ മജീദ് എംഎല്‍എ
Tags: tanurboataccident