താനൂർ ബോട്ടപടകത്തിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി.അപകടം വരുത്തിയ ബോട്ട് ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്ന വിവരം പല തവണ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പെരുന്നാൾ ദിവസം സർവീസ് നിർത്തി വെപ്പിച്ചിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടടക്കം രണ്ട് ബോട്ടുകളുടെ സർവീസാണ് അന്ന് നിർത്തിവെപ്പിച്ചത്. എന്നാൽ വീണ്ടും ഇതേ രീതിയിൽ സർവ്വീസ് തുടങ്ങി. ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ബോട്ട് ഉടമകൾ കൂട്ടിയതായും നാട്ടുകാർ ആരോപിച്ചു.
മുമ്പും ആളെ കുത്തിനിറച്ച് ബോട്ട് സർവീസ് : പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ
Tags: tanurboataccident
Related Post