X

താനൂർ ബോട്ടപകടം: രാഹുൽ ​ഗാന്ധി അനുശോചനമറിയിച്ചു

മലപ്പുറത്തെ താനൂരിലെ ബോട്ടപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെ സംഭവത്തിൽ രാഹുൽ ഗാന്ധി ഞെട്ടൽ രേഖപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

webdesk15: