X

താനൂര്‍ അപകടത്തില്‍ ബോട്ടുടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ് ; ഒളിവിലെന്ന് പൊലീസ്

താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്‌ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു . താനൂര്‍ സ്വദേശി നാസറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്.

ബോട്ടപകടത്തിൽ മരിച്ചവർ :

1. ഹസ്ന (18) പരപ്പനങ്ങാടി

2. സഫ്ന (7) പരപ്പനങ്ങാടി

3. ഫാത്തിമ മിൻഹ (12) ഓലപ്പീടിക

4. സിദ്ധിക്ക് (35) ഓലപ്പീടിക

5. ജഴൽസിയഎന്ന കുഞ്ഞിമ്മു (40) പരപ്പനങ്ങാടി

6. അഫ്ലഹ് (7) പട്ടിക്കാട്

7. അൻഷിദ് (10) പട്ടിക്കാട്

8. റസീന പരപ്പനങ്ങാടി

9. ഫൈസാൻ (4) ഓലപ്പീടിക

10. സബറുദ്ധീൻ (38) പരപ്പനങ്ങാടി

11. ഷംന (17) പുതിയ കടപ്പുറം

12. ഹാദി ഫാത്തിമ (7) മുണ്ടു പറമ്പ്

13. സഹറ ഓട്ടുംപുറം

14. നൈറ ഫാത്തിമ ഓട്ടുംപുറം

15. സഫ്ലാ ഷെറിൻ പരപ്പനങ്ങാടി

16. റുഷ്ദ പരപ്പനങ്ങാടി

17. ആദില ശെറി ചെട്ടിപ്പടി

18. അയിഷാബി ചെട്ടിപ്പടി

19. അർഷാൻ ചെട്ടിപ്പടി

20. അദ്നാൻ ചെട്ടിപ്പടി

21. സീനത്ത് (45) ചെട്ടിപ്പടി

22. ജെറിർ (10) പരപ്പനങ്ങാടി

 

 

 

webdesk15: