താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 10 പേർക്കെന്ന് റിപ്പോർട്ടുകൾ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ കൂടുതൽ പേരാണ് അപകടത്തിൽ പെട്ടെതെന്നാണ് സൂചന മരിച്ചവരുടെ എണ്ണം 22 ആയി. ഇതിൽ 7 കുട്ടികളാണ്.പരിക്കേറ്റ 9 പേര് ചികിത്സയിലാണ്.ഇതിൽ 4 പേരുടെ നിലഗുരുതരമാണെന്നും വിവരങ്ങളുണ്ട് ബോട്ടിൽ 40 ഓളം പേര് ഉണ്ടായിരുന്നുവെന്നാണ് നിഗമനം.മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.