X

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി ; എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി

താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 ആയി . ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു .തൂവൽതീരത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ പെട്ടത്.എൻഡിആർഎഫ് സംഘം രാവിലെ തിരച്ചിൽ തുടങ്ങി.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗക ദുഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കൾ ഇന്ന് താനൂരിലെത്തും.ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതിൽ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് അറിയിച്ചു.

 

webdesk15: