താനൂര്‍: താനൂര്‍ ഫ്രീഡം സ്‌ക്വയറില്‍ സ്ഥാപിച്ച അശോകസ്തംഭം നിയമവിരുദ്ധം. സ്വാതന്ത്ര്യ ദിനത്തില്‍ താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാനാണ് സ്തൂപം അനാഛാദനം ചെയ്്തത്. ഇന്ത്യയുടെ ദേശീയ ചിഹ്നം അനുചിതമായി ഉപയോഗിക്കുന്നത് 2005 മുതല്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണ ശിലയില്‍ തീര്‍ത്ത അശോക സ്തംഭമാണു ഫ്രീഡം സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം അശോകസ്തംഭം തുണികൊണ്ട് മറക്കുകയും ഇന്ന് രാവിലെ ക്രെയിന്‍ ഉപേയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ താനൂര്‍ എംഎല്‍എക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാണ്.
നിലവില്‍രാഷ്ട്രപതിഭവന്‍,പാര്‍ലമന്റ്,സുപ്രീംകോടതി,കേന്ദ്ര സെക്രട്ടേറിയേറ്റ്,രാജ്ഭവന്‍,നിയമസഭ,ഹൈക്കോടതി,സെക്രട്ടേറിയേറ്റ്,എംബസികള്‍, കേന്ദ്ര ഭരണ പ്രദേശ അധികാരികള്‍ എന്നിവര്‍ക്കാണു ഈ സ്തംഭം ഉപയോഗിക്കാന്‍ അനുമതിയുള്ളത്.പൊതു മേഖലാ സ്ഥാപനങ്ങള്‍,ബേങ്ക്,മുനിസിപ്പാലിറ്റി,പഞ്ചായത്തുകള്‍,സര്‍വ്വകലാശാലകള്‍ തുടങ്ങിയടത്തൊന്നും അശോക സ്തംഭം ഉപയോഗിക്കാന്‍ പാടില്ല.ഈ നിയമം ലംഘിക്കുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.