X

താനൂർ കസ്റ്റഡി കൊല: സി.ബി.ഐ അന്വേഷണത്തിന് തുടക്കം, ഇന്ന് ചേളാരിയിൽ, താമിർ ജിഫ്രിയുടെ വാടകമുറി പരിശോധിക്കും

താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സി ബി ഐ സംഘം ഇന്ന് ചേളാരിയിലെത്തും. മരിച്ച താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറി പരിശോധിക്കും. കെട്ടിട ഉടമ സൈനുദ്ദീന്റെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം സംഘം താനൂര്‍ പൊലീസ് സ്‌റ്റേഷനിലും, വിശ്രമമുറിയിലും താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും എത്തി വിവരങ്ങള്‍ ശേഖരിക്കും.

തിങ്കളാഴ്ച രാവിലെ 11.30ഓടെ തിരൂര്‍ റെസ്റ്റ് ഹൗസിലെത്തിയ സംഘം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്തൊക്കെയാണ് നടന്നതെന്ന് സി.ബി.ഐ സംഘത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ അന്വേഷണ സംഘം കേസ് തെളിയിക്കുമെന്ന് വിശ്വസിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് അന്വേഷണ സംഘത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

webdesk14: