താനൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. താനൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിനു മുന്‍പ് കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടി.
എസ്‌ഐ കൃഷ്ണലാല്‍, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് തൃശൂര്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മയക്കുമരുന്നു കേസിലാണ് ജിഫ്രിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 ഗ്രാം എംഡിഎംഎയുമായി മറ്റ് നാലുപേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്.