താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല. സംഭവം അറിഞ്ഞ ഉടൻ കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മരണപ്പെടാൻ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർ, പരപ്പനങ്ങാടി , മുൻസിപ്പൽ , ജില്ല ശിശു സംരക്ഷണ ഓഫീസർ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.
താനൂർ ബോട്ട് അപകടം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Related Post