താനൂര്‍ ബോട്ട് അപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനകളോടെ നിര്‍വഹിച്ചു.
ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് മുന്‍പേ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റ വീടിന്റെ ശിലാസ്ഥാപനവുമാണ് നിര്‍വഹിച്ചത്. മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ ജില്ല ഉപാധ്യക്ഷന്‍ പി.എസ്.എച്ച് തങ്ങള്‍, ബ്രീസ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ റഷീദലി ബാബു പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.