താനൂര്‍ ബോട്ടപകടം മരണം 11 ആയി. മരിച്ചവരില്‍ 4കുട്ടികളും. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. വിനോാദയാത്ര ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ നാല്പതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും. ബോട്ടില്‍ കയറാവുന്നതില്‍ കൂടുതല്‍ ആളുകള്‍ കയറിയിരുന്നതായാണ് സൂചന.
മലപ്പുറത്തുനിന്നും കോഴിക്കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മരിച്ചവരില്‍ 2 പേരെ തിരിച്ചറിഞ്ഞു. 6 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പറയുന്നത്. 20ഓളം പേരെ ഇനിയും രക്ഷിക്കാനുണ്ടെന്നാണ് പറയുന്നത്.
താനൂരില്‍ ബോട്ട് മറിഞ്ഞ് എട്ട് മരണം സ്ഥിരീകരിച്ചു. വിനോദയാത്രികര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. നാലുപേര്‍ കുട്ടികളാണ്. താനൂര്‍ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍.
രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം. മുപ്പതോളം യാത്രക്കാരുണ്ടായിരുന്നതായി പറയപ്പെടുന്നു.നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും തിരച്ചിലിന് നേതൃത്വം നല്‍കുന്നു. അമിതഭാരമാണ് അപകടമരണം. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് കരക്കെത്തിച്ചു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്ന് ബോട്ടില്‍ നിന്നും രക്ഷപ്പെട്ടയാള്‍. രക്ഷപ്പെടുത്തിയവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ്.